Webdunia - Bharat's app for daily news and videos

Install App

സൈന്യത്തെ പിൻവലിച്ചതിൽ പശ്ചാത്താപമില്ല: താലിബാനെ അഫ്‌ഗാൻ തന്നെ നേരിടണമെന്ന് ജോ ബൈഡൻ

Webdunia
ബുധന്‍, 11 ഓഗസ്റ്റ് 2021 (12:16 IST)
താലിബാൻ ഭീകരരെ അഫ്‌ഗാനിസ്ഥാൻ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിൽ ഇനിയൊരു സൈനികനീക്കത്തിനില്ല. അഫ്‌ഗാൻ നേതാക്കൾ അവരുടെ രാജ്യത്തിനായി ഒന്നിച്ച് നിന്ന് പോരാടണം ബൈഡൻ പറഞ്ഞു. താലിബൻ അഫ്‌ഗാനിസ്ഥാന്റെ 65 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ബൈഡന്റെ പരാമർശം.
 
20 വർഷക്കാലമായി കോടികണക്കിന് പണമാണ് അ‌‌മേരിക്ക അഫ്‌ഗാനിസ്ഥാനിലെ സൈനികനീക്കങ്ങൾക്കായി ചിലവാക്കിയത്. ആയിരകണക്കിന് അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. അതിനാൽ തന്നെ അഫ്‌ഗാനിൽ ഇനിയൊരു സൈനിക നീക്കത്തിന് അമേരിക്ക തയ്യാറ്അല്ല. എന്നാൽ അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായം അമേരിക്ക തുടരുമെന്നും ജോ ബൈഡൻ പറഞ്ഞു.
 
അതേസമയം അഫ്‌ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായ ബാഗ്ലാന്റെ തലസ്ഥാന നഗരമായ പുല്‍ ഇ ഖുംരിയും താലിബന്‍ ഭീകരര്‍ കീഴടക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താലിബാന്‍ പിടിച്ചെടുക്കുന്ന ഏഴാമത്തെ പ്രവിശ്യാ തലസ്ഥാനമാണിത്. സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം അഫ്‌‌ഗാൻ വിടണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലികമാരെ പീഡിപ്പിച്ചു കേസിൽ വയോധികന് വീണ്ടും മരണം വരെ തടവുശിക്ഷ

വയോധികന്റെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവും യുവതിയും പിടിയിൽ

രാജ്യത്തെ പ്രമുഖ ബാങ്കുകളിലെ ലോക്കര്‍ ചാര്‍ജ്ജുകള്‍ എത്രയെന്ന് അറിയാമോ

ട്രംപ് വന്നത് ഇസ്രയേലിനു ഇഷ്ടപ്പെട്ടോ? ചരിത്രപരമായ തിരിച്ചുവരവെന്ന് വാഴ്ത്തി നെതന്യാഹു

Donald Trump US President: വൈറ്റ് ഹൗസ് 'റേസില്‍' ട്രംപിന് ജയം; യുഎസിന്റെ 47-ാം പ്രസിഡന്റ്

അടുത്ത ലേഖനം
Show comments