Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക കാലാവസ്ഥ തകിടം മറിയുന്നു, മനുഷ്യരാശി ഗുരുതര ഭീഷണിയിലെന്ന് യുഎൻ കാലാവസ്ഥാ റിപ്പോർട്ട്

ലോക കാലാവസ്ഥ തകിടം മറിയുന്നു, മനുഷ്യരാശി ഗുരുതര ഭീഷണിയിലെന്ന് യുഎൻ കാലാവസ്ഥാ റിപ്പോർട്ട്
, തിങ്കള്‍, 9 ഓഗസ്റ്റ് 2021 (17:26 IST)
ലോക കാലാവസ്ഥ തകിടം മറിയുന്നുവെന്ന് യുഎൻ കാലാവസ്ഥ റി‌പ്പോർട്ട്. മനുഷ്യരാശി ഗുരുതരമായ ഭീഷണിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. മിക്ക രാജ്യങ്ങളിലും പേമാരിയും കൊടും വരൾച്ചയും ഇരട്ടിയായി. 
 
ലോകമെങ്ങും കാട്ടുതീ ക്രമാതീതമായി വർധിക്കുന്നു. വരും വർഷങ്ങളിൽ അതീവ ഗുരുതരമായ കാലാവസ്ഥാ സാഹചര്യങ്ങൾ ഉണ്ടാകും. സമുദ്രനിരപ്പ് ഉയരുന്നത് കോടിക്കണക്കിന് മനുഷ്യരെ ബാധിക്കും. നൂറ്റി ഏഴുപത് വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ കാലം ആണ് ഇപ്പോൾ ഭൂമിയിലെന്നും റിപ്പോർട്ട് പറയുന്നു.
 
കാലാവസ്ഥ വ്യതിയാനം പഠിക്കുന്ന യുഎൻ സമിതിയായ ഐ പി സി സിയുടേതാണ് റിപ്പോർട്ട്. ഭൂമിയെ രക്ഷിക്കാൻ അടിയന്തിര നടപടികൾ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണക്കടത്തുകേസില്‍ ചോദ്യംചെയ്യപ്പെടാനിരിക്കെ മരിച്ച റമീസിനെ വാഹനമിടിച്ച ആളും മരിച്ചു