യുഎസ് പട്ടാളം അഫ്ഗാൻ വിടാന്‍ സമയമായി; ട്രംപിന് മുന്നറിയിപ്പുമായി താലിബാൻ
അഫ്ഗാന്‍ മണ്ണിൽ സമാധാനം പുലരണമെന്ന് ട്രംപിനോട് താലിബാന്‍
ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി താലിബാൻ വക്താവ്. യുഎസ് പട്ടാളം അഫ്ഗാനിസ്ഥാൻ വിടാൻ സമയമായെന്ന് കാണിച്ച് താലിബാൻ വക്താവ് ട്രംപിന് കത്ത് നല്‍കി. കത്തിന്റെ പകർപ്പ് അദ്ദേഹം മാധ്യമപ്രവർത്തകർക്കും കൈമാറി.
വിദേശ സൈന്യം നാട്ടിലുള്ളിടത്തോളം കാലം അഫ്ഗാന്‍ മണ്ണിൽ സമാധാനം പുലരുകയെന്നത് അസാധ്യമാണെന്നു കത്തിൽ വ്യക്തമാക്കുന്നുണ്ട്. അധിനിവേശ ശക്തികൾ പരാജയപ്പെട്ടതിന്റെ ചരിത്രം, അഫ്ഗാനിസ്ഥാന്റെ വിശദമായ ചരിത്രം, സമകാലിക അഴിമതിയുടെ കഥകൾ എന്നിവയാണ് കത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.