വിപണിയിലെ തിരിച്ചടി കാരണം കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച തീരുവ നടപ്പാക്കുന്നത് നീട്ടിവെച്ചു. തീരുമാനം പണപ്പെരുപ്പത്തിനും സാമ്പത്തിക വളര്‍ച്ചയെ മോശമാക്കുന്ന തരത്തില്‍ ബാധിക്കുമെന്നുള്ള സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് തീരുമാനം റദ്ദാക്കിയത്. ഏപ്രില്‍ രണ്ടുവരെയാണ് നീട്ടി വെച്ചിട്ടുള്ളത്.
അതേസമയം തീരുമാനം നീട്ടിയത് വിപണിയിലെ തിരിച്ചടിയുമായി ബന്ധപ്പെട്ടിട്ടാണോ എന്ന സൂചനകള്‍ ട്രംപ് തള്ളി കളഞ്ഞു. ഇതോടെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും അധിക തീരൂവ ചുമത്തുമെന്ന് തീരുമാനവുമായി ഏപ്രില്‍ രണ്ടുപേരെ മുന്നോട്ട് പോകില്ലെന്ന് കനേഡിയന്‍ ധനമന്ത്രി അറിയിച്ചു. അനധികൃത കുടിയേറ്റവും ലഹരി മരുന്ന്, കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചായിരുന്നു കാനഡയ്ക്കും മെക്‌സിക്കോയ്ക്കും അമേരിക്ക 25% ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് പ്രാബല്യത്തില്‍ വന്നത്.