Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎസിന്റെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ആണവ മിസൈൽ ഉത്തര കൊറിയയ്ക്ക് വികസിപ്പിക്കാൻ സാധിക്കില്ല: ട്രംപ്

ഉത്തര കൊറിയയുടെ മിസൈല്‍ അമേരിക്കയില്‍ എത്തില്ലെന്ന് ട്രംപ്

Donald Trump
വാഷിങ്ടൻ , ചൊവ്വ, 3 ജനുവരി 2017 (09:51 IST)
അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള ആണവ മിസൈൽ ഉത്തര കൊറിയ വികസിപ്പിക്കാൻ പോകുന്നില്ലെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ഭൂപ്രദേശങ്ങളെ ലക്ഷ്യമിടാൻ തക്ക ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് തങ്ങളെന്ന് ഉത്തര കൊറിയ അവകാശവാദമുന്നയിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ മറുപടി.
 
ചൈനയ്ക്കെതിരെയും ട്രംപ് ആഞ്ഞടിച്ചു. അമേരിക്കയില്‍ നിന്ന് വലിയ തോതിൽ പണവും സമ്പത്തുമാണ് ചൈന അവരുടെ നാട്ടിലേക്ക് ഒഴുക്കുന്നത്. എന്നാല്‍ ഈ ഒഴുക്ക് ഒരുവശത്തേക്ക് മാത്രമാണുള്ളത്. ഉത്തര കൊറിയയുമായുള്ള വിഷയത്തിൽ ഒരു തരത്തിലും അവർ സഹായിക്കുന്നുമില്ലെന്നുമാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജഡ്ജിമാർക്ക് കീഴിൽ ക്രിക്കറ്റിന് സുവർണദിനങ്ങളായിരിക്കട്ടെ: ഠാക്കൂ‌ർ