ട്രംപ് ചതിയനെന്ന് ഹിലരി; പോരാട്ടം അവസാനഘട്ടത്തിലേക്ക്
അമേരിക്കൻ പ്രസിഡന്റ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായതോടെ റിപബ്ലിക്കന്‍ നേതാവ് ഡൊനാള്‍ഡ് ട്രംപും ഡെമോക്രാറ്റ് നേതാവ് ഹിലരി ക്ലിന്റണും പരസ്പരം കൊമ്പുകോർത്തു തുടങ്ങി. ട്രംപിനെ പരസ്യമായി ചതിയനെന്ന് വിളിച്ച് രംഗത്തെത
അമേരിക്കൻ പ്രസിഡന്റ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായതോടെ റിപബ്ലിക്കന്‍ നേതാവ് ഡൊനാള്‍ഡ് ട്രംപും ഡെമോക്രാറ്റ് നേതാവ് ഹിലരി ക്ലിന്റണും പരസ്പരം കൊമ്പുകോർത്തു തുടങ്ങി. ട്രംപിനെ പരസ്യമായി ചതിയനെന്ന് വിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹിലരി.
ട്രംപിനെ ചതിയനെന്ന് വിശേഷിപ്പിച്ച ഹിലരി, തന്റെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ കൊള്ളയടിച്ചപോലെ അദ്ദേഹം അമേരിക്കന്‍ ജനതയെ കൊള്ളയടിക്കുമെന്നും ആരോപിച്ചു. അമേരിക്കൻ ജനത കഠിനാദ്ധ്വാനികൾ ആണെന്നും എന്നാൽഐഇ ജനതയുടെ സൽപ്പേര് നേടുന്നതിനായി കപടമായ പദ്ധതികളാണ് ട്രംപ് പ്രഖ്യാപിക്കുന്നതെന്നും ഹിലരി പ്രസതാവിച്ചു.
ട്രംപ് ചതിയനാണെന്നതിന് മറ്റു തെളിവുകള്‍ ആവശ്യമില്ലെന്നും ഹിലരി പറയുന്നു.പ്രൈമറി തെരഞ്ഞെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതോടെയാണ് ഹിലരി ട്രംപിനെ കടന്നാക്രമിക്കാന്‍ തുടങ്ങിയത്. പോരാട്ടം അന്തിമഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ജൂണ്‍ ഏഴിനുള്ള പ്രൈമറിക്കു മുന്നോടിയായി ന്യു ജഴ്‌സിയിലെ നെവാകില്‍ പ്രചാരണം നടത്തുകയായിരുന്ന ഹിലരി.