Donald Trump: റഷ്യയെ വിടാതെ ട്രംപ്; കൂടുതല്‍ ഉപരോധം, പണി ഇന്ത്യക്കും?

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ യുഎസ് ലക്ഷ്യമിടുന്നുണ്ട്

രേണുക വേണു
തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (10:42 IST)
Donald Trump: റഷ്യയ്ക്കുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരാന്‍ യുഎസ്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയ്ക്കുമേല്‍ രണ്ടാംഘട്ട ഉപരോധത്തിനു തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'റഷ്യയ്‌ക്കെതിരെ രണ്ടാം ഘട്ട ഉപരോധം യുഎസ് ആലോചിക്കുന്നുണ്ടോ?' എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. 'ഉണ്ട്, തീര്‍ച്ചയായും' എന്നാണ് ട്രംപ് മറുപടി നല്‍കിയത്. എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ യുഎസ് പ്രസിഡന്റ് തയ്യാറായില്ല. 
 
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ യുഎസ് ലക്ഷ്യമിടുന്നുണ്ട്. ട്രംപിന്റെ റഷ്യയ്‌ക്കെതിരായ പ്രസ്താവനയ്ക്കു പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കു യുഎസ് ട്രഷറി തലവന്‍ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങള്‍ക്കു മേല്‍ കൂടുതല്‍ താരിഫ് ഉള്‍പ്പെടെ നടപടികള്‍ തുടരുമെന്നു യുഎസ് ട്രഷറി തലവന്‍ സ്‌കോട്ട് ബെസ്സന്റ് പറഞ്ഞു. റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുള്‍പ്പെടെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങള്‍ക്കുമേല്‍ ഇനിയും അധിക തീരുവ ചുമത്താനാണു യുഎസിന്റെ നീക്കം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രണ്ടു സെന്റിലെ വീടുകള്‍ക്ക് റോഡില്‍ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി കുറച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഡൊണാള്‍ഡ് ട്രംപ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; വ്യാപാരകരാറിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

സ്പാം, ജങ്ക്, മാര്‍ക്കറ്റിംഗ്, വഞ്ചനാപരമായ കോളുകള്‍ എന്നിവ ഇനി ഉണ്ടാകില്ല! ഫോണിലെ നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി പ്രദര്‍ശിപ്പിക്കും

അടുത്ത ലേഖനം
Show comments