Select Your Language

Notifications

webdunia
webdunia
webdunia
webdunia

പറയുന്നത് കേള്‍ക്കണം, അനുസരിക്കണം; കൂടുതല്‍ കളികള്‍ വേണ്ട - ട്രംപിനെ കവച്ചുവയ്‌ക്കുന്ന പ്രസ്‌താവനയുമായി ഉപദേശകന്‍

മിണ്ടിയാല്‍ പണി കിട്ടും; ഉപദേശകന്‍ ട്രംപിനെ ഞെട്ടിച്ചു

Donald trump
വാഷിംഗ്ടണ്‍ , വെള്ളി, 27 ജനുവരി 2017 (13:53 IST)
പ്രതിപക്ഷ പാര്‍ട്ടി ചമയുന്ന മാധ്യമങ്ങള്‍ വായ് തുറക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേശകന്‍ സ്‌റ്റീഫന്‍ കെ ബാനണ്‍. തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തെ ഏറ്റവുമധികം ശല്യപ്പെടുത്തിയതും അപമാനിച്ചതും മാധ്യമങ്ങളാണെന്നും ബാനണ്‍ കുറ്റപ്പെടുത്തി.

ട്രംപ് പറയുന്നത് പറയുന്നത് കേള്‍ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അവര്‍ രാജ്യത്തെ മനസിലാക്കാതെയാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അദ്ദേഹം എന്തുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റായതെന്ന് അവര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല. ഇക്കാര്യം താന്‍ ആവര്‍ത്തിക്കുകയാണെന്നും ബനണ്‍ പറഞ്ഞു.

ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാനണ്‍ നിലപാട് വ്യക്തമാക്കിയതെന്ന് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ട്രംപും മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശങ്ങള്‍ അഴിച്ചു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഉപദേശകരും ജീവനക്കാരും മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവിശ്വസനീയ ഇന്ധനക്ഷമതയുമായി യമഹയുടെ കരുത്തന്‍ എഫ്‌സി 25 !