ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു, ഇസ്രായേൽ സൈനികരെ കൊന്നു, ഇസ്രായേൽ തിരിച്ചടിക്കണമെന്ന് ട്രംപ്

നെതന്യാഹുവിന്റെ നടപടിയെ പിന്തുണച്ച് അമേരിക്ക

അഭിറാം മനോഹർ
ബുധന്‍, 29 ഒക്‌ടോബര്‍ 2025 (11:30 IST)
ഒക്ടോബര്‍ പത്തിന് ഗാസയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ച് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രായേലി സൈനികരെ ഹമാസ് ആക്രമിച്ചെന്നും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിനുള്ള നിബന്ധനകള്‍ തെറ്റിച്ചെന്നും കാണിച്ച് ശക്തമായ ആക്രമണത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ ഉത്തരവിട്ടിരുന്നു.
 
 ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ നെതന്യാഹുവിന്റെ നടപടിയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി. യുഎസിനെ അറിയിച്ചുകൊണ്ടായിരുന്നു ഇസ്രായേല്‍ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലി സൈനികരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ആക്രമിച്ചതെന്നും ഇസ്രായേല്‍ ചെയ്തത് ശരിയാണെന്നും ഈ ആക്രമണം വെടിനിര്‍ത്തല്‍ കരാറിനെ അപകടത്തിലാക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമങ്ങളോടാണ് ട്രംപ് പ്രതികരിച്ചത്.
 
അവര്‍ ഒരു ഇസ്രായേലി സൈനികനെ കൊന്നു. അതുകൊണ്ട് ഇസ്രായേലികള്‍ തിരിച്ചടിക്കുന്നു. അവര്‍ തിരിച്ചടിക്കണം. ട്രംപ് പറഞ്ഞു. തെക്കന്‍ ഗാസയിലെ റഫാ മേഖലയിലടക്കം ഇസ്രായേലി സൈനികര്‍ക്ക് നേരെ ആക്രമണം നടന്നെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ ആക്രമണം. എന്നാല്‍ ഈ ആരോപണത്തെ ഹമാസ് നിഷേധിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments