Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ 39 മൃതദേഹങ്ങൾ, അമ്പരന്ന് ലണ്ടൻ നഗരം !

റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ 39 മൃതദേഹങ്ങൾ, അമ്പരന്ന് ലണ്ടൻ നഗരം !
, ബുധന്‍, 23 ഒക്‌ടോബര്‍ 2019 (17:48 IST)
ബൾഗേറിയയിൽനിന്നും ലണ്ടനിലെത്തിയ കണ്ടെയ്‌നർ ലോറിയിൽ 39 മൃതദേഹങ്ങൾ. ബ്രിട്ടനിലെ എക്‌സസിലാണ് ലോകാത്തെ തന്നെ നടുക്കുന്ന സംഭവം ഉണ്ടായത്. എക്സസിലെ വാട്ടർഗ്ലെഡ് ഇൻഡസ്ട്രിയൽ പാർക്കിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽനിന്നുമാണ് പ്രായപൂർത്തിയാവാത്ത 39 പേരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കണ്ടെയ്‌നർ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.
 
ലണ്ടനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരുടേതാണ് മൃതദേഹങ്ങൾ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കണ്ടെയ്‌നറിനുള്ളിൽ ശുദ്ധവായു ലഭിക്കാതെയാവാം മരണം സംഭവിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ബൾഗേറിയയിൽനിന്നും ഹോളിഹെഡ്, എയ്ഞ്ജൽസെ വഴിയാണ് കണ്ടെയ്‌നർ ലോറി ലണ്ടനിൽ എത്തിയത്. 
 
വടക്കൻ അയർലെൻഡ് സ്വദേശിയായ ഡ്രൈവറെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രധാനന്ത്രി ബോറിസ് ജോൺസണും ഹോം സെക്രട്ടറി പ്രീതി പട്ടേലും സംഭവത്തിൽ അനുശോചനം രേഖപ്പടുത്തി. നേരത്തെ 2000ൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 58 ചൈനാക്കരുടെ മൃതദേഹങ്ങളാണ് അന്ന് ഡോവറിലെ ട്രക്കിൽനിന്നും കണ്ടെത്തിയത്. ബ്രിട്ടനിലേക്ക് അനധികൃതമായി ശ്രമിച്ചവരായിരുന്നു ഇവർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര സർക്കാർ ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നു, വാങ്ങുന്നത് 10 കോന എസ്‌യുവി !