Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂറോപ്പിൽ വീണ്ടും കൊവിഡ് ഭീതി, നെതർലാൻഡ്‌സിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു

യൂറോപ്പിൽ വീണ്ടും കൊവിഡ് ഭീതി, നെതർലാൻഡ്‌സിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു
, ശനി, 13 നവം‌ബര്‍ 2021 (20:16 IST)
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലാൻഡ്‌സിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്‌ച്ച‌ത്തേക്കാണ് ലോക്‌ഡൗൺ. രാജ്യത്തെ 82 ശതമാനം ആളുകളും ഇവിടെ വാക്‌സിൻ സ്വീകരിച്ചവരാണ്.
 
ഇന്നലെ മാത്രം 16,364 പേർക്കാണ് നെതർലൻഡ്സിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 20ന് 12,997 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിന് മുൻപത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. കൊവിഡ് ഭീതി ഉയർന്നതോടെ നെതർലൻഡ്സ്–നോർവേ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. നിലവിൽ ലോകത്തെ പകുതിയിലേറെ കൊവിഡ് രോഗികളും യൂറോപ്പിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വായുമലിനീകരണം രൂക്ഷം: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു