Select Your Language

Notifications

webdunia
webdunia
webdunia
webdunia

''ഉപ്പ മരിച്ചിട്ട് ഒരു മാസമാകുന്നു. ഇപ്പോഴും ഒന്നിനും ഉത്തരം ലഭിച്ചിട്ടില്ല, എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല''; ഇ അഹമ്മദിന്റെ മക്കള്‍ സുപ്രീംകോടതിയിലേക്ക്

ഇ അഹമ്മദിന് നീതി ലഭിച്ചില്ല; മക്കൾ നിയമവഴിയിലേക്ക്

''ഉപ്പ മരിച്ചിട്ട് ഒരു മാസമാകുന്നു. ഇപ്പോഴും ഒന്നിനും ഉത്തരം ലഭിച്ചിട്ടില്ല, എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല''; ഇ അഹമ്മദിന്റെ മക്കള്‍ സുപ്രീംകോടതിയിലേക്ക്
ദുബൈ , വ്യാഴം, 2 മാര്‍ച്ച് 2017 (08:37 IST)
മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണം സംബന്ധിച്ച തങ്ങളുടെ സംശയങ്ങള്‍ക്കും പരാതികള്‍ക്കും ഇതുവരെ ഉത്തരം ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ മകള്‍ ഡോ ഫൗസിയയും ഭര്‍ത്താവ് ഡോ. ബാബു ഷെര്‍സാദും. വ്യക്തമായ ഒരുത്തരവും ആരിൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിൽ പൊതുതാല്‍പര്യ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇരുവരും ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
 
ഉപ്പ മരിച്ചിട്ട് ഒരു മാസമാകുന്നു. ഇപ്പോഴും ഒന്നിനും ഉത്തരം ലഭിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല. മെഡിക്കല്‍ റിപ്പോര്‍ട്ടോ പരിശോധനാ ഫലങ്ങളോ പോലും ലഭിച്ചില്ല. ആശുപത്രി അധികൃതര്‍ ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ആശ്വാസ വാക്കുകള്‍ പോലും പറഞ്ഞില്ല. ഞങ്ങള്‍ക്ക് മറ്റൊന്നും വേണ്ട. സത്യം അറിഞ്ഞാല്‍ മാത്രം മതി. അദ്ദേഹത്തിന്റെ മകൾ പറയുന്നു.
 
പരമാവധി 30 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കുന്ന യന്ത്രം 10 മണിക്കൂറിലേറെയാണ് ഉപ്പയുടെ ദേഹത്ത് പ്രവര്‍ത്തിപ്പിച്ചത്. ഇത്രയധികം നേരം ഇത് ഉപയോഗിച്ചത് ശരിയല്ലെന്ന് ഡ്യൂട്ടി ഡോക്ടര്‍ തന്നെ സമ്മതിച്ചതായി ഡോ. ഫൗസിയ പറഞ്ഞു. അന്ന് ആശുപത്രിയിലുണ്ടായിരുന്ന മന:സാക്ഷിയുള്ള ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഒരിക്കല്‍ സത്യം പറയാന്‍ മുന്നോട്ടു വരുമെന്ന് തന്നെയാണ് വിശ്വാസമെന്ന് ഇരുവരും പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''ഞങ്ങൾക്ക് സ്ത്രീധനം വേണ്ട, ഇതാ തിരിച്ചെടുത്തോളൂ'' - ഒരു ഗ്രാമത്തിന് ഒരേ സ്വരം!