Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവ് ഷവര്‍മ്മ വാങ്ങി നല്‍കിയില്ല; മധുവിധുവിനിടെ ദമ്പതികള്‍ അടിച്ചു പിരിഞ്ഞു

ഭര്‍ത്താവ് ഷവര്‍മ്മ വാങ്ങി നല്‍കിയില്ല; മധുവിധുവിനിടെ ദമ്പതികള്‍ അടിച്ചു പിരിഞ്ഞു

Webdunia
തിങ്കള്‍, 19 ഫെബ്രുവരി 2018 (14:03 IST)
ഭര്‍ത്താവ് ഷവര്‍മ വാങ്ങി നല്‍കിയില്ലെന്നാരോപിച്ച് ഭാര്യ വിവാഹമോചന കേസ് ഫയല്‍ ചെയ്‌തു. ഈജിപ്തിലാണ് വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. സമീഹ എന്ന യുവതിയാണ് വിവാഹബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായി രംഗത്തു വന്നത്.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ;

പണം ചെലവാകുമെന്ന് പറഞ്ഞ് വിവാഹശേഷം പുറത്തു പോകാന്‍ ഭര്‍ത്താവ് ഒരുക്കമായിരുന്നില്ല. അദ്ദേഹത്തിന് എപ്പോഴും പണത്തെക്കുറിച്ച് മാത്രമായിരുന്നു സംസാരിക്കാന്‍ ഉണ്ടായിരുന്നത്. പുറത്തു പോകുന്നത് ചെലവ് വര്‍ദ്ധിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് കേട്ടതെന്നും സമീറ പറയുന്നു.

നിര്‍ബന്ധം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവ് പുറത്തുകൊണ്ടുപോകാന്‍ തയ്യാറായത്. എന്നാല്‍, ഷവര്‍മ വാങ്ങിത്തരണമെന്ന എന്റെ ആഗ്രഹം അദ്ദേഹം നിരസിച്ചു. വീണ്ടും ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ നീ എന്റെ സ്വത്ത് മുടിപ്പിക്കാന്‍ ഉണ്ടായതാണെന്ന ആക്ഷേപത്തോടെ ജ്യൂസ് മാത്രമാണ് ഭര്‍ത്താവ് വാങ്ങി നല്‍കിയതെന്നും സമീറ വ്യക്തമാക്കുന്നു.

വീട്ടിലേക്ക് തിരികെ മടങ്ങുന്ന സമയം ഭര്‍ത്താവ് വളരെ മോശമായ ഭാഷയിലാണ് സംസാരിച്ചത്. കാറില്‍ നിന്നും ഇറങ്ങാനും ബസില്‍ കയറി വീട്ടില്‍ വന്നാല്‍ മതിയെന്നും അദ്ദേഹം കാറില്‍ വെച്ച് പറഞ്ഞപ്പോള്‍ സങ്കടവും ഞെട്ടലുമുണ്ടായി. വിവാഹത്തിന് രണ്ടു മാസം മുമ്പാണ് ഭര്‍ത്താവിനെ കാണുന്നതും പരിചയപ്പെടുന്നതും, ഇതിനാല്‍ കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും സമീറ കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിന്റെ പെരുമാറ്റവും തന്നോടുള്ള സമീപനവും വീട്ടുകാരുമായി സംസാരിച്ചപ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള അനുവാദം നല്‍കുകയായിരുന്നുവെന്നും സമീറ വ്യക്തമാക്കി. യുവതിയിപ്പോള്‍ സ്വന്തം വീട്ടിലാണുള്ളത്. 40 ദിവസം മാത്രമാണ് ഇവര്‍ ഒരുമിച്ച് താമസിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments