അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി മടങ്ങിയതിന് പിന്നാലെ ഇന്ത്യയിലെ പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിനായി അമേരിക്ക അനുവദിച്ച ഫണ്ട് റദ്ദാക്കി ഇലോണ്‍ മസ്‌ക്. തെരഞ്ഞെടുപ്പുകളെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയിലെ പോളിങ് ശതമാനം ഉയര്‍ത്തുന്നതിനായി അമേരിക്ക അനുവദിച്ചിരുന്ന ഫണ്ടാണ് റദ്ദാക്കിയത്. 21 മില്യണ്‍ ഡോളര്‍ അഥവാ 182 കോടി രൂപയുടെ സഹായമാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമത ഡിപ്പാര്‍ട്ട്‌മെന്റ് റദ്ദാക്കിയത്.
സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ബജറ്റ് വെട്ടിക്കുറയ്ക്കുന്നതിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും ഇത് ട്രെംപ് ഭരണകൂടത്തിന്റെ പ്രധാന അജണ്ടയാണെന്നും മസ്‌ക് വ്യക്തമാക്കി. ചെലവ് വെട്ടി കുറച്ചില്ലെങ്കില്‍ അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മോശമാകുമെന്നും മസ്‌ക് പറഞ്ഞു.
അതേസമയം മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഫണ്ട് നിര്‍ത്തലാക്കിയതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.