Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്ത്യാനികള്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ന്യൂനപക്ഷമാകുന്നെന്ന് സെന്‍സസ് റിപ്പോര്‍ട്ട്; മതമില്ലാത്തവര്‍ 37.2 ശതമാനം

ക്രിസ്ത്യാനികള്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ന്യൂനപക്ഷമാകുന്നെന്ന് സെന്‍സസ് റിപ്പോര്‍ട്ട്; മതമില്ലാത്തവര്‍ 37.2 ശതമാനം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 നവം‌ബര്‍ 2022 (15:15 IST)
ക്രിസ്ത്യാനികള്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ന്യൂനപക്ഷമാകുന്നെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. മതമില്ലാത്തവരും മുസ്ലിങ്ങളും കൂടിയിട്ടുണ്ട്. 2021ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ക്രിസ്ത്യന്‍ മത വിശ്വാസികളുടെ എണ്ണത്തില്‍ 55 ലക്ഷം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത് ഇത് ഏകദേശം ക്രിസ്ത്യന്‍ ജനസംഖ്യയുടെ 17% വരും. കൂടാതെ ഇസ്ലാം മതം പിന്തുടരുന്നവരുടെ എണ്ണത്തില്‍ 12 ലക്ഷം വര്‍ദ്ധനവ് ഉണ്ടായി. ഇത് 43 ശതമാനം വര്‍ദ്ധനവാണ്.
 
അതേസമയം ഹിന്ദു മതക്കാരുടെ എണ്ണത്തിലും ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.5 ശതമാനം ആയിരുന്നത് 1.7% ആയിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇംഗ്ലണ്ടിലും വെയില്‍സിലും ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത്. അതേസമയം 2.2 കോടി ജനങ്ങളില്‍ 37.2ശതമാനം പേരും ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാവാ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു