Select Your Language

Notifications

webdunia
webdunia
webdunia
webdunia

Heat wave Europe: കൊടും ചൂടിൽ വെന്തുരുകി യൂറോപ്പ്: കൃഷിഭൂമി നശിച്ചു, മരണസംഖ്യയും കുതിച്ചുയരുന്നു

Heat wave Europe: കൊടും ചൂടിൽ വെന്തുരുകി യൂറോപ്പ്: കൃഷിഭൂമി നശിച്ചു, മരണസംഖ്യയും കുതിച്ചുയരുന്നു
, ബുധന്‍, 20 ജൂലൈ 2022 (17:33 IST)
മുമ്പെങ്ങുമില്ലാത്ത വിധം പടർന്ന് പിടിച്ച ഉഷ്ണതരംഗത്തിൽ വെന്തുരുകി യൂറോപ്പ്. കാലാവസ്ഥയിലുണ്ടായ വലിയ മാറ്റം വലിയ തോതിൽ കാർഷിക നാശത്തിനും തീപിടുത്തത്തിനും കാരണമായിട്ടുണ്ട്. കാട്ടുതീ പടർന്ന് വീടുകൾ കത്തിനശിക്കുകയും ഉഷ്ണതരംഗത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു.
 
ബ്രിട്ടനിൽ ചരിത്രത്തിലാദ്യമായി താപനില 40 ഡിഗ്രീ സെൽഷ്യസ് കടന്നു. പോർച്ചുഗലിലും സ്പെയിനിലുമായി ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഫ്രാൻസിൽ 50,000 ഏക്കറോളം ഭൂമിയാണ് കത്തിനശിച്ചത്. വരും ദിവസങ്ങളിലും ഉഷ്ണം കടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊടും ചൂട് വിമാനത്താവളങ്ങളുടെയടക്കം പ്രവർത്തനത്തെ ബാധിച്ചു.
 
ഇറ്റലിയിലും സ്ഥിതി സമാനമാണ് ഇവിടെയും താപനില 40 ഡിഗ്രീ കടന്നു. ഇറ്റലിയിലെ അഞ്ച് പ്രധാനനഗരങ്ങളിൽ വരൾച്ചാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉഷ്ണം കൂടുതൽ കടുക്കുമെന്നാണ് യുഎന്നിൻ്റെ കീഴിലുള്ള കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓപ്പറേഷൻ പൃഥ്‌വി : 2.17 കോടിയുടെ നികുതി വെട്ടിപ്പ് പിടിച്ചു