മുസ്ലീങ്ങൾക്ക് അവൻ ഒരുപാട് കാര്യങ്ങൾ ചെയ്തു, അന്താരാഷ്ട്ര ഭീകരനായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി പാക് ക്രിക്കറ്റ് ഇതിഹാസം ജാവേദ് മിയൻദാദ്

അഭിറാം മനോഹർ
ബുധന്‍, 20 മാര്‍ച്ച് 2024 (18:42 IST)
Miandad,Dawood Ibrahim
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും അന്താരാഷ്ട്ര കുറ്റവാളിയുമായ പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിനെ പ്രശംസിച്ച് പാകിസ്ഥാന്‍ ഇതിഹാസതാരവും ദാവൂദിന്റെ ബന്ധുവുമായ ജാവേദ് മിയന്‍ദാദ്. പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകനായ ഹസ്സന്‍ നിസാറിന് നല്‍കിയ യൂട്യൂബ് അഭിമുഖത്തിലാണ് മിയന്‍ദാദ് ദാവൂദിനെ പ്രശംസിച്ചത്. മിയന്‍ദാദിന്റെ മകളെയാണ് ദാവൂദ് ഇബ്രാഹിമിന്റെ മകന്‍ വിവാഹം ചെയ്തിട്ടുള്ളത്.
 
ദുബായില്‍ വെച്ച് ഏറെ കാലം മുന്‍പ് തന്നെ ദാവൂദുമായി തനിക്ക് പരിചയമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ മകന്റെ ഭാര്യയാണ് എന്റെ മകള്‍ എന്നതില്‍ സന്തോഷമുണ്ടെന്നും മിയന്‍ദാദ് പറയുന്നു. മുസ്ലീങ്ങള്‍ക്കായി ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് ദാവൂദെന്നും ദാവൂദിന്റെ സേവനങ്ങള്‍ ഏറെക്കാലം ഓര്‍ക്കപ്പെടുമെന്നും യൂട്യൂബ് അഭിമുഖത്തില്‍ മിയന്‍ദാദ് പറയുന്നു. ദേശീയമാധ്യമമായ ഇന്ത്യ ടുഡെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
 
2005ല്‍ ദുബൈയില്‍ വെച്ചായിരുന്നു ദാവൂദിന്റെ മകന്‍ ജുനൈദും മിയന്‍ദാദിന്റെ മകള്‍ മഹ്‌റൂഖും തമ്മിലുള്ള വിവാഹം നടന്നത്. 1993ല്‍ മുംബൈയില്‍ ദാവൂദ് നടത്തിയ സ്‌ഫോടനങ്ങളില്‍ 260 ജീവനുകളാണ് നഷ്ടമായത്. ഇതിന് ശേഷം അന്താാരാഷ്ട്ര കുറ്റവാളിയായി മുദ്രകുത്തപ്പെട്ട ദാവൂദ് പാകിസ്ഥാനിലാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദാവൂദിനെ പിടികൂടാന്‍ ഇന്റര്‍പോള്‍ അടക്കമുള്ള സംവിധാനങ്ങള്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും തന്നെ സ്ഥിരീകരിക്കപ്പെട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments