ഐസിസിയ്ക്കും ബിസിസിഐയ്ക്കുമെതിരെ വിചിത്രമായ ആരോപണവുമായി മുന്‍ പാക് താരം ഹസന്‍ റാസ. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ നേടിയ 302 റണ്‍സിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ഹസന്‍ റാസയുടെ ആരോപണം. ടിവി ഷോ അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹസന്‍.
ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുന്നത് വ്യത്യസ്തമായ പന്തിലാണോ. അവര്‍ക്ക് ലഭിക്കുന്ന സീമും സ്വിങ്ങും അപാരമാണല്ലോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈ ചോദ്യത്തിന് ഹസന്‍ റാസ നല്‍കിയ മറുപടി ഇങ്ങനെ. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ പന്ത് സാധാരണ രീതിയിലാണ് പെരുമാറുന്നത്. എന്നാല്‍ അവര്‍ പന്തെറിയുമ്പോള്‍ കാര്യങ്ങള്‍ മാറുന്നു. ചില ഡിആര്‍എസ് തീരുമാനങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായ രീതിയിലാണ് പോകുന്നത്. ഐസിസിയാണോ അതോ ബിസിസിഐയാണോ ഇന്ത്യന്‍ ടീമിനെ സഹായിക്കുന്നത് എന്നറിയില്ല. പന്തിന് എക്‌സ്ട്രാ കോട്ടിങ് ഉള്ളത് പോലെ തോന്നുന്നു. ഇന്ത്യയുടെ ഇന്നിങ്ങ്‌സ് കഴിയുമ്പോള്‍ പന്ത് മാറ്റുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹസന്‍ റാസ പറഞ്ഞു.