Webdunia - Bharat's app for daily news and videos

Install App

‘തോക്ക് ചൂണ്ടിയപ്പോള്‍ അവള്‍ ഭയന്നു, പിടിവലിക്കിടെ കാഞ്ചിവലിച്ചു’; ഭാര്യയെ കൊന്നുവെന്ന് ടെലിവിഷന്‍ പരിപാടിയില്‍ മുന്‍ മേയറുടെ കുറ്റസമ്മതം

Webdunia
വ്യാഴം, 30 മെയ് 2019 (15:53 IST)
ടെലിവിഷന്‍ പരിപാടിക്കിടെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയ മുന്‍ മേയര്‍ പൊലീസ് കസ്‌റ്റഡിയില്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ മുന്‍ മേയര്‍ മുഹമ്മദ് അലി നജാഫി ആണ് രണ്ടാം ഭാര്യയായ മിത്ര ഔസ്‌താതിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ സ്വന്തം വീട്ടില്‍ വെച്ചാണ് നജാഫി മിത്രയെ കൊന്നത്. അന്ന് തന്നെ നടന്ന ടെലിവിഷന്‍ പരിപാടിയിലാണ് നജാഫി കുറ്റസമ്മതം നടത്തിയത്.

വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. സംഭവദിവസവും ഇതേ ചൊല്ലി വഴക്കുണ്ടായി. വിവാഹമോചനത്തിന് മിത്ര സമ്മതം മൂളാത്തതാണ് നജാഫിയെ ചൊടിപ്പിച്ചത്.

മിത്ര കുളിക്കാനായി ബാത്ത്‌റൂമില്‍ കയറാന്‍ ഒരുങ്ങവെ നജാഫി തോക്ക് ചൂണ്ടി ഭീഷണപ്പെടുത്തി. ഇത് കണ്ട് ഭയന്ന മിത്ര തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ അറിയാതെ താന്‍ കാഞ്ചിവലിക്കുകയും മിത്ര കൊല്ലപ്പെടുകയുമായിരുന്നുവെന്ന് നജാഫി ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞു.

വെളിപ്പെടുത്തലിന് ശേഷം നജാഫി പൊലീസില്‍ കീഴടങ്ങി. കഴിഞ്ഞ വര്‍ഷം അനാരോഗ്യത്തെ തുടര്‍ന്ന് നാജാഫി മേയര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments