Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗദിയില്‍ വാഹനാപകടം; രണ്ടു കുടുംബത്തിലെ 8 പേർ മരിച്ചു - ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ തരിപ്പണമായി

സൗദിയില്‍ വാഹനാപകടം; രണ്ടു കുടുംബത്തിലെ 8 പേർ മരിച്ചു - ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ തരിപ്പണമായി
റിയാദ് , ചൊവ്വ, 28 മെയ് 2019 (19:53 IST)
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുടുംബത്തിലെ 8 പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവർ ഏതു രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല.

സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബഹ അൽ മക് വയിൽ കാറുകൾ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. നാല് സ്‌ത്രീകളും മൂന്ന് പുരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ തരിപ്പണമായെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അമിത വേഗത്തില്‍ കാറുകൾ സഞ്ചരിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സേനയിൽനിന്നും വിരമിച്ച നായ്ക്കൾക്കായി വിശാലമായ വിശ്രമകേന്ദ്രം ഒരുക്കി കേരളാ പൊലീസ് !