Bangladesh Crisis: ഹസീന ഇസ്ലാമിസ്റ്റുകളെ വളർത്തി, സ്വന്തം കുഴി തോണ്ടിയത് അവർ തന്നെ, കുറ്റപ്പെടുത്തലുമായി തസ്ലീമ നസ്രീൻ

അഭിറാം മനോഹർ
ചൊവ്വ, 6 ഓഗസ്റ്റ് 2024 (11:28 IST)
Sheikh Hasina, Taslima Nasreen
ആരെ പ്രീതിപ്പെടുത്താനോ തന്നെ രാജ്യത്ത് നിന്നും പുറത്താക്കിയത് അതേ ആളുകള്‍ കാരണമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും രാജ്യം വിടേണ്ടി വന്നതെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെയാണ് തസ്ലീമയുടെ പ്രതികരണം.
 
1999ല്‍ മരണക്കിടക്കിലായിരുന്ന എന്റെ അമ്മയെ കാണാന്‍ ബംഗ്ലാദേശില്‍ പ്രവേശിച്ച എന്നെ ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താനായി രാജ്യത്ത് നിന്നും പുറത്താക്കി. പിന്നീടൊരിക്കല്‍ പോലും രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇപ്പോള്‍ ഹസീന രാജ്യം വിടാന്‍ നിര്‍ബന്ധിതയാക്കിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിലും അതേ ഇസ്ലാമിസ്റ്റുകളുണ്ട്.  സ്വന്തം അവസ്ഥയ്ക്ക് ഹസീന തന്നെയാണ് ഉത്തരവാദി. അവര്‍ ഇസ്ലാമിസ്റ്റുകളെ വളര്‍ത്തി. അഴിമതി ചെയ്യാന്‍ സ്വന്തം ആളുകളെ അനുവദിച്ചു. ബംഗ്ലാദേശ് പാകിസ്ഥാന്‍ പോലെയടെന്നും അധികാരം സൈന്യത്തിലേക്ക് പോകാതെ ജനാധിപത്യവും മതേതരത്വവും ഉറപ്പാക്കണമെന്നും തസ്ലീമ ആവശ്യപ്പെട്ടു.
 
 1993ല്‍ ബംഗ്ലാദേശിലെ വര്‍ഗീയ കലാപങ്ങളെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ലജ്ജ എന്ന പുസ്തകം പുറത്തുവന്നതോടെയാണ് തസ്ലീമ നസ്രീനെ ബംഗ്ലാദേശ് രാജ്യത്ത് നിന്നും പുറത്താക്കിയത്. ബംഗ്ലാദേശില്‍ പുസ്തകം നിരോധിക്കപ്പെട്ടെങ്കിലും ലോകമെമ്പാടും പുസ്തകം ബെസ്റ്റ് സെല്ലറായി മാറിയിരുന്നു. നിലവില്‍ ദില്ലിയിലുള്ള ഷെയ്ഖ് ഹസീന ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments