Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെയ്ഖ് ഹസീന ഇന്ത്യയിൽ, ബ്രിട്ടനിൽ രാഷ്ട്രീയാഭയം ഉറപ്പാക്കും വരെ രാജ്യത്ത് തുടരുമെന്ന് റിപ്പോർട്ട്

Sheikh Hasina

അഭിറാം മനോഹർ

, ചൊവ്വ, 6 ഓഗസ്റ്റ് 2024 (09:52 IST)
ബംഗ്ലാദേശ് കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയില്‍ തുടരുന്നു. ദില്ലിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തില്‍ ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് ഷെയ്ഖ് ഹസീന ഇറങ്ങിയത്. ഇന്ത്യയില്‍ നിന്നും എവിടേക്കാകും ഹസീന രാഷ്ട്രീയാഭയം തേടി പോവുക എന്ന കാര്യത്തില്‍ ഇന്ന് വ്യക്തതയുണ്ടാകും. അതേസമയം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി ചേര്‍ന്ന മന്ത്രിസഭ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തി. ബ്രിട്ടനില്‍ രാഷ്ട്രീയാഭയം ലഭിക്കും വരെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
ദില്ലിയിലെത്തിയ ഷെയ്ഖ് ഹസീന മകള്‍ സയിമ വാജേദിനെ കണ്ടു. ഹിന്‍ഡന്‍ വ്യോമതാവളത്തിലെത്തിയാണ് സയിമ ഷെയ്ഖ് ഹസീനയെ കണ്ടത്. ദില്ലിയില്‍ ലോകാരോഗ്യ സംഘടനയുടെ റീജണല്‍ ഡയറക്ടറാണ് സയിമ. അതേസമയം ഷെയ്ഖ് ഹസീന ഇനി ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മകന്‍ സാജിദ് വാജേദ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bangladesh Political Crisis: ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ സൈന്യം; 135 പേര്‍ മരിച്ചെന്ന് കണക്കുകള്‍