Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണീരായി അഫ്‌ഗാനിൽ നിന്നുള്ള കൂട്ടപലായനം: പാകിസ്ഥാൻ അതിർത്തിയിൽ കാത്തിരിക്കുന്നത് ആയിരങ്ങൾ

കണ്ണീരായി അഫ്‌ഗാനിൽ നിന്നുള്ള കൂട്ടപലായനം: പാകിസ്ഥാൻ അതിർത്തിയിൽ കാത്തിരിക്കുന്നത് ആയിരങ്ങൾ
, വ്യാഴം, 26 ഓഗസ്റ്റ് 2021 (16:33 IST)
താലിബാൻ രാജ്യം പിടിച്ചെടുത്തതോടെ അഫ്‌ഗാനിൽ നിന്നുള്ള പലായനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിമാനത്താവളങ്ങളിൽ മാത്രമല്ല. അയൽ രാജ്യങ്ങളുടെ അതിർത്തികളിലും ജനങ്ങൾ കൂട്ടമായാണ് എത്തിയിരിക്കുന്നത്. അഫ്‌ഗാനോട് ഏറ്റവും അടുത്ത് കിടക്കുന്ന പാകിസ്ഥാൻ അതിർത്തിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
 
അഫ്‌ഗാൻ-താലിബാൻ അതിർത്തിയായ ബോ‌ൾഡക്കിൽ ആയിരങ്ങളാണ് എത്തിയിരിക്കുന്നത്. അതിർത്തിയിലെ ഗേറ്റ് തുറക്കുന്നതും നോക്കി പൊരിവെയിലത്താണ് ആയിരങ്ങൾ. അതേസമയം കാബൂൾ വിമാനത്താവളത്തിലും സമാനമായ തിരക്കാണുള്ളത്. അഫ്‌ഗാൻ ജനങ്ങൾ രാജ്യം വിടരുതെന്ന് താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെയാണ് ജനങ്ങൾ പാലായനം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് രണ്ടിടത്ത് വാഹനാപകടം: മൂന്നുമരണം