Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്കാര്‍ മെരുങ്ങാത്ത മര്യാദയില്ലാത്ത പന്നിയെലികളെന്ന് എമിറേറ്റ്‌സ് പൈലറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യക്കാര്‍ മെരുങ്ങാത്ത മര്യാദയില്ലാത്ത പന്നിയെലികളെന്ന് എമിറേറ്റ്‌സ് പൈലറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (11:22 IST)
തിരുവനന്തപുരത്ത് നിന്നും ദുബായില്‍ എത്തിയ എമിറേറ്റ്‌സ് വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ വിമാനത്തിന് അകത്ത് ബാഗിനും മറ്റുമായി യാത്രക്കാര്‍ തിക്കി തിരക്കിയ വീഡിയോ നവ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അപകടം തൊട്ടടുത്തെത്തിയപ്പോഴും ലഗേജിനായി പരക്കം പാഞ്ഞ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ സോഷ്യല്‍ മീഡിയ മാത്രമല്ല അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ കണക്കിന് വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ സംഭവത്തിന് മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു. 
 
എമിറേറ്റ്‌സിലെ മുന്‍ ജീവനക്കാരി വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇന്ത്യക്കാര്‍ മര്യാദയും മെരുക്കവും ഇല്ലാത്ത പന്നിയെലികളെന്ന് അടിക്കുറിപ്പും എഴുതിയിരിക്കുന്നു.  എന്ത് അപകടമാണ് ഇവരെ കാത്തിരിക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല. ഇന്ത്യന്‍ സെക്ടറില്‍ കാണിക്കുന്നത് പോലെ വിഡ്ഢിത്തമാണ് അവര്‍ കാണിച്ചത്. എല്ലാവരും ബഹളം വച്ചതോടെ ജീവനക്കാര്‍ പോലും ഭയന്ന് പോയി. തങ്ങളുടെ മുന്‍ സഹ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലില്‍ അഭിമാനമുണ്ടെന്നും ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിമാനജീവനക്കാരുടെ പോസ്റ്റിന് അതേ ഭാഷയില്‍ തന്നെ ഇന്ത്യാക്കാരും മറുപടി നല്‍കിയിട്ടുണ്ട്. 
 
വിമാന ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമായിരുന്നെന്നും, ഇത്തരമൊരു അവസ്ഥയില്‍ ആരായാലും ഭയന്ന് നിലവിളിച്ചു പോകുമെന്നും സംഭവത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വംശീയ അധിക്ഷേപമാണെന്നും ഇന്ത്യന്‍ യാത്രക്കാര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ദുബായിലെ ഇന്ത്യക്കാരനായ റേഡിയോ ജോക്കിയും ചാനല്‍ അവതാരകനുമായ മോഹിത്ത് ദാേ്രന്ത സ്‌ക്രീന്‍ ഷോട്ട് എടുത്ത് ജീവനക്കാര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments