Webdunia - Bharat's app for daily news and videos

Install App

പ്രാര്‍‌ത്ഥനയും പ്രവൃത്തിയും കൈകോർത്തു; ഫാ. ടോം ഉഴന്നാലിന് ദൈവം തുണയായി

‘ദൈവത്തിന് നന്ദി’; പ്രാര്‍‌ത്ഥനയും പ്രവൃത്തിയും കൈകോര്‍ത്തു

Webdunia
ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (07:26 IST)
പതിനെട്ടുമാസം ഭീകരരുടെ ഒളിത്താവളത്തില്‍ പുറംലോകം കാണാതെ തടവില്‍ കഴിയുമ്പോഴും ഫാ. ടോം ദൈവത്തെ മുറുകെപ്പിടിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും മറ്റുള്ളവരും നിരന്തരം ഇടപെട്ടിട്ടും  ഒരുവേള, പുറത്തുവന്നത് നിരാശയുടെ വാർത്തകള്‍ മാത്രമായിരുന്നു. അപ്പോഴും പ്രതീക്ഷയുടെ മെഴുകുതിരിവെട്ടം ഫാ.ടോം ഉഴുന്നാലിന്‍ ഹൃദയത്തില്‍ സൂക്ഷിച്ചു. പരിശ്രമങ്ങളുടെ ഫലമായി ഒടുവില്‍ പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞത് , ‘ദൈവത്തിന് നന്ദി’ എന്നത് മാത്രമാണ്.
 
ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴന്നാലിനെ ഇന്നലെ മോചിപ്പിച്ചിരുന്നു. ഒമാന്‍ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനം. മസ്‌കറ്റിലെത്തിയ ഫാദര്‍ ടോം വത്തിക്കാനിലെത്തി. അദ്ദേഹം ഫ്രാന്‍‌സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
 
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ തടവറയില്‍ നിന്നും ഇന്നലെ രാവിലെ മോചിതനായ ഫാ. ടോം ഉച്ചയോടെ മസ്‌കറ്റില്‍ എത്തി. അദ്ദേഹത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. 
 
വത്തിക്കാന്‍ അധികൃതര്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്നാണ്  ഉഴന്നാലിനെ മോചിപ്പിച്ചത്.  2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ ടോമിനെ തട്ടിക്കൊണ്ടുപോയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments