ഒമാൻ സർക്കാരിന്‍റെ ഇടപെടല്‍ വിജയം കണ്ടു; ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു - ഉടന്‍ ഇന്ത്യയിലെത്തും
ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴന്നാലിനെ മോചിപ്പിച്ചു. ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഇന്ന് കേരളത്തിലേക്ക് തിരിക്കുമെന്നും അറിയുന്നു.
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ തടവറയില്‍ നിന്നും ഇന്നു രാവിലെ മോചിതനായ ഫാ ടോം ഉച്ചയോടെ മസ്‌കറ്റില്‍ എത്തിച്ചു. അദ്ദേഹത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.
2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ ടോമിനെ തട്ടിക്കൊണ്ടുപോയത്.