ഇവനെന്താ കഴുത്തറുത്തിട്ട കോഴിയോ ? പാമ്പില്‍ നിന്ന് രക്ഷപെടാന്‍ യുവാവിന്റെ പരാക്രമം; ചിരിപടര്‍ത്തുന്ന വീഡിയോ കാണാം
കടിക്കാനെത്തിയ പാമ്പില്‍ നിന്ന് രക്ഷപെടാന്‍ ഒരു പരാക്രമം: വൈറലായി വീഡിയോ
പാമ്പുകളെ ദൂരെ നിന്നു പോലും കണ്ടാല്‍ തന്നെ പേടിച്ചോടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ആ പാമ്പ് നമ്മളെ കടിക്കാന്‍ വന്നാല്‍ എന്താകും സ്ഥിതി...? അത്തരത്തില്‍ ഒരു പാമ്പ് കടിക്കാന്‍ വന്ന തായ്ലാന്‍ഡുകാരന്റെ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. കാര്യം ഗൗരവമുള്ളതാണെങ്കിലും സി.സി.ടി.വി പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ ആരുംതന്നെ ചിരിച്ചു പോകും.
ഒരു ഇന്റര്‍നെറ്റ് കഫെയെന്നു തോന്നിപ്പിക്കുന്ന കടയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിനായി ഒരുങ്ങി വാതില്‍ തുറക്കുന്ന യുവാവിനു നേരെ ചുവരില്‍ കിടന്ന പാമ്പ് ചാടി വീഴുകയാണ്. യുവാവിന്റെ പാന്റ്സില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന പാമ്പുമായി യുവാവ് കഫെയുടെ ഉള്ളിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ കാണാം.
പാമ്പിന്റെ കടിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് നിലത്ത് കിടന്ന് പിടയുന്നതും കടയിലുള്ള മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുന്നതും ചിലര്‍ കസേരയില്‍ കയറി മുഖം മറച്ച് ഒളിച്ചിരിക്കുന്നതുമെല്ലാം കാണാം. ചിരിപടര്‍ത്തുന്ന വീഡിയോയിലെ യുവാവിന്റെ വെപ്രാളത്തെ കഴുത്തറുത്തിട്ട കോഴിയോടാണ് സോഷ്യല്‍ മീഡിയ ഉപമിക്കുന്നത്.