Webdunia - Bharat's app for daily news and videos

Install App

ഇവനെന്താ കഴുത്തറുത്തിട്ട കോഴിയോ ? പാമ്പില്‍ നിന്ന് രക്ഷപെടാന്‍ യുവാവിന്റെ പരാക്രമം; ചിരിപടര്‍ത്തുന്ന വീഡിയോ കാണാം

കടിക്കാനെത്തിയ പാമ്പില്‍ നിന്ന് രക്ഷപെടാന്‍ ഒരു പരാക്രമം: വൈറലായി വീഡിയോ

Webdunia
വ്യാഴം, 13 ഏപ്രില്‍ 2017 (11:10 IST)
പാമ്പുകളെ ദൂരെ നിന്നു പോലും കണ്ടാല്‍ തന്നെ പേടിച്ചോടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ആ പാമ്പ്  നമ്മളെ കടിക്കാന്‍ വന്നാല്‍ എന്താകും സ്ഥിതി...? അത്തരത്തില്‍ ഒരു പാമ്പ് കടിക്കാന്‍ വന്ന തായ്ലാന്‍ഡുകാരന്റെ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. കാര്യം ഗൗരവമുള്ളതാണെങ്കിലും സി.സി.ടി.വി പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ ആരുംതന്നെ ചിരിച്ചു പോകും.
 
ഒരു ഇന്റര്‍നെറ്റ് കഫെയെന്നു തോന്നിപ്പിക്കുന്ന കടയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിനായി ഒരുങ്ങി വാതില്‍ തുറക്കുന്ന യുവാവിനു നേരെ ചുവരില്‍ കിടന്ന പാമ്പ് ചാടി വീഴുകയാണ്. യുവാവിന്റെ പാന്റ്സില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന പാമ്പുമായി യുവാവ് കഫെയുടെ ഉള്ളിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ കാണാം.
 
പാമ്പിന്റെ കടിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് നിലത്ത് കിടന്ന് പിടയുന്നതും കടയിലുള്ള മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുന്നതും ചിലര്‍ കസേരയില്‍ കയറി മുഖം മറച്ച്‌ ഒളിച്ചിരിക്കുന്നതുമെല്ലാം കാണാം. ചിരിപടര്‍ത്തുന്ന വീഡിയോയിലെ യുവാവിന്റെ വെപ്രാളത്തെ കഴുത്തറുത്തിട്ട കോഴിയോടാണ് സോഷ്യല്‍ മീഡിയ ഉപമിക്കുന്നത്.
 
വീഡിയോ കാണാം:

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അടുത്ത ലേഖനം
Show comments