Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിദല്‍ കാസ്ട്രോ ക്രൂരനായ ഏകാധിപതി, ഒബാമയോട് ക്യൂബ സന്ദര്‍ശിക്കരുതെന്ന് ട്രം‌പ്

അധികാരത്തില്‍ എത്തുന്നതിന് മുമ്പേ ട്രം‌പ് തനിനിറം കാട്ടി; ഒബാമയെ പൂട്ടി ഡൊണാള്‍ഡ് ട്രം‌പ്, ഫിദല്‍ കാസ്ട്രോ ക്രൂരനായിരുന്നു?

ഫിദല്‍ കാസ്ട്രോ ക്രൂരനായ ഏകാധിപതി, ഒബാമയോട് ക്യൂബ സന്ദര്‍ശിക്കരുതെന്ന് ട്രം‌പ്
, ഞായര്‍, 27 നവം‌ബര്‍ 2016 (10:57 IST)
അന്തരിച്ച ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്ട്രോയെ രൂക്ഷമായി വിമര്‍ശിച്ച് നിയുക്ത അമേരിക്കന്‍ പ്രദിഡന്റ് ബരാക് ഒബാമ. ക്യൂബന്‍ ജനതയെ ആറ് പതിറ്റാണ്ട് കാലം ഫിദല്‍ കാസ്ട്രോ അടിച്ചമര്‍ത്തുകയായിരുന്നുവെന്ന് ട്രം‌പ് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി അമേരിക്കയുടെ ശത്രുക്കളാണ് കാസ്ട്രോയുടെ ക്യൂബയെന്നും ട്രം‌പ് പറഞ്ഞു.
 
കാസ്‌ട്രോ ലോകത്തിലുണ്ടാക്കിയ സ്വാധീനം ചരിത്രം അടയാളപ്പെടുത്തുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ അഭിപ്രായപ്പെട്ടിരുന്നു. ഫിദല്‍ കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കരുതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഒബാമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ ദുരന്തം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും ട്രം‌പ് പറഞ്ഞു.
 
കാസ്‌ട്രോ മൂലം ഉണ്ടായ ദുരന്തങ്ങളും മരണങ്ങളും ഒരിക്കലും മായ്ച്ച് കളയാനാകില്ല. ക്യൂബന്‍ ജനതയുടെ സമൃദ്ധിയിലേക്ക് യാത്ര ലക്ഷ്യത്തിലെത്തിക്കാന്‍ വേണ്ട സഹായം തങ്ങള്‍ ചെയ്യുമെന്നും ട്രം‌പ് പറഞ്ഞു.ക്യൂബ ഇപ്പോഴും ഏകാധിപത്യ രാജ്യമാണ്. ഫിദല്‍കാസ്‌ട്രോയുടെ കാലഘട്ടം കൊള്ള, ദാരിദ്ര്യം, അതിജീവനം, മനുഷ്യാവകാശങ്ങളുടെ ലംഘനം എന്നിവ നിറഞ്ഞതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കയ്യില്‍ പണമില്ല, മുന്നില്‍ മാര്‍ഗം ഇതുമാത്രം; വന്ധ്യംകരണം നടത്തുന്ന സ്ത്രീയ്ക്ക് 1400 രൂപ, പുരുഷന് 2000, വന്ധ്യംകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായി കണക്കുകള്‍