Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗദി അറേബ്യയിൽ ആദ്യ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ ആദ്യ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു
റിയാദ് , ബുധന്‍, 1 ഡിസം‌ബര്‍ 2021 (14:46 IST)
റിയാദ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചു. ഒരു വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
 
യാത്രികനെയും ഇയാളുമായി സമ്പർക്കം പുലർത്തിയവരെയും ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മലാവി, സാംബിയ, മഡഗസ്‌ക്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ ക്വാറന്റീനും സൗദി കർശനമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം, കേരളത്തിൽ 36% വർധനവ്