Webdunia - Bharat's app for daily news and videos

Install App

പറക്കാനാവാത്ത പ്രാവും നടക്കാനാവാത്ത പട്ടിക്കുട്ടിയും തമ്മില്‍ അടിപൊളി സൌഹൃദം, ഉമ്മവച്ചും കെട്ടിപ്പിടിച്ചും സ്നേഹപ്രകടനം!

സുബിന്‍ ജോഷി
വ്യാഴം, 20 ഫെബ്രുവരി 2020 (17:31 IST)
ന്യൂയോര്‍ക്കിലെ മിയ ഫൌണ്ടേഷന്‍ എന്ന ആനിമല്‍ റെസ്‌ക്യൂ ഗ്രൂപ്പിലേക്ക് ഇപ്പോള്‍ സഹായധനമൊഴുകുകയാണ്. അത്, ഒരു പട്ടിക്കുട്ടിയുടെയും പ്രാവിന്‍റെയും സ്നേഹം കണ്ടിട്ടുള്ള പ്രതികരണമാണ്.
 
എന്തോ അപകടം പറ്റി പറക്കാനാവാത്ത ഒരു പ്രാവും നടക്കുന്നതിന് ബുദ്ധിമുട്ടുള്ള ഒരു പട്ടിക്കുട്ടിയും തമ്മിലുള്ള അസാധാരണ സൌഹൃദമാണ് ലോകമെമ്പാടുമുള്ള മൃഗസ്നേഹികളെ ഇപ്പോള്‍ ആശ്ചര്യപ്പെടുത്തുന്നത്. 
 
നട്ടെല്ലിന്‍റെ വൈകല്യം മൂലമാണ് പട്ടിക്കുട്ടിക്ക് നടക്കാന്‍ കഴിയാത്തതെന്നാണ് ആനിമല്‍ റെസ്‌ക്യൂ ഗ്രൂപ്പിന്‍റെ ഫൌണ്ടറായ സ്യൂ റോജേഴ്‌സ് പറയുന്നത്. തുല്യദുഃഖിതരായ പട്ടിക്കുട്ടിയും പ്രാവും സൌഹൃദത്തിലാവാന്‍ അധികസമയം വേണ്ടിവന്നില്ല.
 
ഏത് സമയത്തും ഒരുമിച്ചാണ് ഇരുവരും. പ്രാവും പട്ടിക്കുട്ടിയും തമ്മിലുള്ള സ്നേഹപ്രകടനങ്ങള്‍ കണ്ട് വിസ്‌മയിച്ച സ്യൂ റോജേഴ്‌സ് അതിന്‍റെ ചില ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ടു. ഇത് വൈറലായതോടെ ഡൊണേഷന്‍ ഒഴുകുകയാണ് മിയ ഫൌണ്ടേഷനിലേക്ക്. 
 
ഇതിനോടകം 6000 ഡോളറാണ് ലഭിച്ചത്. പ്രാവിനെയും പട്ടിക്കുട്ടിയെയും ഒരു കുറവും വരുത്താതെ സംരക്ഷിക്കണമെന്നും ഇവരുടെ സൌഹൃദവും സ്നേഹവും എന്നും തുടരാന്‍ അനുവദിക്കണമെന്നുമാണ് മൃഗസ്നേഹികളുടെ ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments