തുണി മടക്കിവെയ്ക്കുകയെന്നത് പ്രയാസമേറിയ ജോലിയായി കരുതുന്നവരാണോ നിങ്ങള്‍? ഇതാ സെക്കന്റുകള്‍ക്കുള്ളില്‍ എല്ലാം ശരിയാക്കാന്‍ ഒരു യന്തിരന്‍!
മടക്കേണ്ട വസ്ത്രം ഫോള്‍ഡിമേറ്റില്‍ വെച്ചുകൊടുത്താല്‍ പത്ത് സെക്കന്റുകള്‍ക്കകം തന്നെ അതെല്ലാം ഭംഗിയായി മടക്കിവെച്ച് തിരികെ തരും
തുണി മടക്കിവെയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കൊരു സന്തോഷ വാര്‍ത്ത. എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ 'ഫോള്‍ഡിമേറ്റ്' എന്ന ഒരു യന്തിരന്‍ തയ്യാറായിരിക്കുന്നു. മടക്കേണ്ട വസ്ത്രം ഫോള്‍ഡിമേറ്റില്‍ വെച്ചുകൊടുത്താല്‍ പത്ത് സെക്കന്റുകള്‍ക്കകം തന്നെ അതെല്ലാം ഭംഗിയായി മടക്കിവെച്ച് തിരികെ തരും.
സാന്‍ഫ്രാന്‍സിസ്‌കോ കമ്പനിയാണ് ഈ ഫോള്‍ഡിമേറ്റിന്റെ നിര്‍മ്മാണത്തിനു പിന്നില്‍.15മുതല്‍ 20 വരെ എണ്ണം വസ്ത്രങ്ങള്‍ ഒരേസമയം മെഷീനില്‍ ക്ലിപ്പ് ചെയ്ത് വെയ്ക്കാന്‍ സാധിക്കും. കൂടാതെ വസ്ത്രങ്ങളുടെ ചുളിവുകള്‍ 20-30 സെക്കന്റുകള്‍ക്കുള്ളൈല്‍ നിവര്‍ത്താനും ഈ യന്തിരന്‍ സഹായിക്കും.
അതേസമയം, ബെഡ് ഷീറ്റ്‌സ്, ലിനെന്‍, അണ്ടര്‍വെയര്‍, സോക്ക്‌സ്, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ എന്നിവ മടക്കാന്‍ യന്തിരന് സാധിക്കില്ല. 30 കിലോഗ്രാം ഭാരമുള്ള ഈ ഫോള്‍ഡിമേറ്റ് 2018ല്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. 700 ഡോളറിനും 850 ഡോളറിനും ഇടയിലായിരിക്കും ഫോള്‍ഡിമേറ്റിന്റെ വില.