Webdunia - Bharat's app for daily news and videos

Install App

മദ്യവും കഞ്ചാവും നൽകി എട്ടാം ക്ലാസുകാരനുമായി ലൈംഗികബന്ധം, മുൻ അധ്യാപിക അറസ്റ്റിൽ

Webdunia
വ്യാഴം, 9 നവം‌ബര്‍ 2023 (16:22 IST)
ന്യൂയോര്‍ക്ക്: എട്ട് വര്‍ഷം മുന്‍പ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. മുപ്പത്തിയൊന്ന് കാരിയായ മെലിസ മേരി കര്‍ടിസാണ് അറസ്റ്റിലായത്. 2015ല്‍ മോണ്ട്‌ഗോമറി മിഡില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. തനിക്ക് 14 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ക്ലാസിലെ അധ്യാപികയായിരുന്ന മെലിസ തന്നെ തന്നെ ദുരുപയോഗം ചെയ്തുവെന്ന യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.
 
മെലിസയ്ക്ക് 22 വയസ്സ് പ്രായമുള്ളപ്പോള്‍ വിദ്യാര്‍ഥിക്ക് മദ്യവും കഞ്ചാവും നല്‍കി മയക്കിയശേഷം 20ലേറെ തവണ വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2015 ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് പീദനം നടന്നതെന്നും 2 വര്‍ഷക്കാലം മെലീസ് ഇതേ സ്‌കൂളില്‍ ടീച്ചറായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. മെലിസയുടെ വാഹനത്തില്‍ വെച്ചും വീട്ടില്‍ വെച്ചുമാണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്.
 
കേസില്‍ ഒക്ടോബര്‍ 31ന് മെലിസയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പരാതിക്കാരനെ കൂടാതെ മറ്റ് വിദ്യാര്‍ഥികളെയും മെലിസ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് കരുതുന്നതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും മോണ്ട് ഗോമറി കൗണ്ടി പോലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

അടുത്ത ലേഖനം