Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെഗാസസ് ചോർത്തിയത് പാക് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഉൾപ്പടെ 14 ലോകനേതാക്കളുടെ ഫോൺ വിവരങ്ങൾ

പെഗാസസ് ചോർത്തിയത് പാക് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഉൾപ്പടെ 14 ലോകനേതാക്കളുടെ ഫോൺ വിവരങ്ങൾ
, ബുധന്‍, 21 ജൂലൈ 2021 (18:17 IST)
ഇസ്രയേല്‍ സ്ഥാപനം എന്‍എസ്ഒയുടെ ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ച് പ്രധാനപ്പെട്ട ലോകനേതാക്കളുടെ ഫോൺ വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട്. പത്തു പ്രധാനമന്ത്രിമാരുടെയും മൂന്നു പ്രസിഡന്‍റുമാരുടെയും നമ്പറുകള്‍ നിരീക്ഷിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്.
 
14 ലോകനേതാക്കളുടെ നമ്പറുകളാണ് പെഗാസസ് പട്ടികയിൽ നിന്ന് കണ്ടെത്തിയത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.  34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ സൈനിക മേധാവികൾ മുതിർന്ന രാഷ്ട്രീയക്കാർ എന്നിവരും പെഗാസസ് പട്ടികയിൽ ഉൾപ്പെടുന്നു.
 
 ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനത്തേയും നിരീക്ഷിക്കാന്‍ മൊറോക്കോ എൻഎസ്ഒയ്ക്ക് നിർദേശം നൽകിയെന്നാണ് വിവരം. അതേസമയം, പെഗാസസ് ഫോണ്‍ചോർത്തിൽ കൂടുതൽ വിവരങ്ങൾ ഇന്നും പുറത്തു വന്നേക്കും. ഇന്ത്യയില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയും ചില ആർഎസ്എസ് നേതാക്കളും ഫോൺ ചോർത്തലിന് വിധേയരായിട്ടുണ്ടെങ്കിലും ആരെല്ലാമാണെന്ന് പുറത്ത് വിട്ടിരുന്നില്ല. ഇക്കാര്യത്തിൽ ഇന്ന് വെളിപ്പെടുത്തൽ ഉണ്ടായേക്കും.
 
രണ്ട് കേന്ദ്ര മന്ത്രിമാ൪ക്ക് പുറമെ വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയയുടെ പേരും പെഗാസസ് പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ബി.ജെ.പി ആ൪എസ്എസ് നേതാക്കളുടെ പേരുകൾ കൂടി പുറത്തുവരുന്നതോടെ പാ൪ട്ടിയിൽ ആഭ്യന്തര ത൪ക്കം മൂ൪ച്ഛിക്കാൻ ഇത് ഇടയാകുമെന്നാണ് റിപ്പോർട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാറ്റമില്ലാതെ ടിപിആർ, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, ഇന്ന് 17,481 പേർക്ക് രോഗം