Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗികതയില്‍ തിരിച്ചടിയോ ?; എങ്കില്‍ തീര്‍ച്ചയായും തവള ജ്യൂസ് കുടിക്കണം!

തവളയുടെ കഴുത്ത് അറുത്ത് മാറ്റിയ ശേഷമാണ് ജ്യൂസടിക്കുന്നത്

ലൈംഗികതയില്‍ തിരിച്ചടിയോ ?; എങ്കില്‍ തീര്‍ച്ചയായും തവള ജ്യൂസ് കുടിക്കണം!
പെറു , ബുധന്‍, 27 ഏപ്രില്‍ 2016 (16:26 IST)
പഴവര്‍ഗങ്ങളും പച്ചക്കറികളും ജ്യൂസ് അടിച്ചു കുടിക്കാത്തവരായി ആരും തന്നെയുണ്ടായിരിക്കില്ല. ശരീരത്തിന് ഉന്മേഷവും തേജസും പകരാന്‍ ജ്യൂസുകള്‍ക്ക് സാധിക്കുണ്ട്. ചൂട് കാലമായതിനാല്‍ ജ്യൂസുകള്‍ക്ക് രാജ്യത്താകെ വലിയ ഡിമാന്‍ഡാണ്. എന്നാല്‍, പെറു, ബോളീവിയ തുടങ്ങിയ സ്ഥലങ്ങളിൽ തവള ജ്യൂസിനാണ് ആവശ്യക്കാര്‍ കൂടുതല്‍.

ആസ്ത്മ, ശ്വാസ തടസം, ലൈംഗിക രോഗങ്ങൾ, അസ്ഥി ക്ഷയം തുടങ്ങിയ രോഗങ്ങൾക്ക് തവള ജ്യൂസ് ഫലം ചെയ്യുമെന്നാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വിശ്വസിക്കുന്നത്. അനീമിയ, നെഞ്ചു വേദന, ലൈംഗിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്കും തവള ജ്യൂസ് മികച്ചതാണെന്നാണ് റിപ്പോര്‍ട്ട്.

തവളയുടെ കഴുത്ത് അറുത്ത് മാറ്റിയ ശേഷമാണ് ജ്യൂസടിക്കുന്നത്. രുചി വർദ്ധിക്കാൻ കാരറ്റ്, തേൻ, പെറുവിൽ കണ്ടു വരുന്ന മക്ക ചെടിയുടെ വേര് എന്നിവയും ജ്യൂസിൽ ചേർക്കാം. മിക്‌സിയിൽ അരച്ചെടുക്കുമ്പോൾ നേർത്ത പച്ച നിറമായിരിക്കും ജ്യൂസിന്റെ നിറം. പലരും പല തരത്തില്‍ തവള ജ്യൂസ് ഉണ്ടാക്കുന്നുണ്ട്. പലരും റെസിപ്പി നോക്കി സ്വന്തമായാണ് തവള ജ്യൂസ് ഉണ്ടാക്കുന്നത്.

എന്നാല്‍ ശുദ്ധമായ തവളകള്‍ മാത്രമേ ആരോഗ്യത്തിന് ഗുണം ചെയ്യൂ. കായലില്‍ നിന്നും വെള്ളക്കെട്ടുകളില്‍ നിന്നുമൊക്കെ പിടിക്കുന്ന തവളകളില്‍ വിഷാംശമുണ്ടാകും. ഇത് ശരീരത്തിന് ദോഷകരമായി മാറാന്‍ സാധ്യതയുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് തവള ജ്യൂസ് ആരോഗ്യത്തിന് നല്ലതാണെന്ന് പ്രചാരണം ശക്തമായിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരള്‍ച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സന്നദ്ധനെന്ന് മമ്മൂട്ടി; സഹായിക്കാന്‍ താല്പര്യമുള്ളവര്‍ കൊച്ചിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കണമെന്നും മമ്മൂട്ടി