Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധനവില ഒറ്റയടിക്ക് ഉയര്‍ന്നത് 52 ശതമാനം; ബംഗ്ലാദേശില്‍ ജനം ഇന്ധന സ്റ്റേഷനുകള്‍ ഉപരോധിച്ചു

ഇന്ധനവില ഒറ്റയടിക്ക് ഉയര്‍ന്നത് 52 ശതമാനം; ബംഗ്ലാദേശില്‍ ജനം ഇന്ധന സ്റ്റേഷനുകള്‍ ഉപരോധിച്ചു

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 7 ഓഗസ്റ്റ് 2022 (09:26 IST)
ബംഗ്ലാദേശില്‍ ഇന്ധനവില ഒറ്റയടിക്ക് ഉയര്‍ന്നത് 52 ശതമാനം. ഇതേതുടര്‍ന്ന് ജനം ഇന്ധന സ്റ്റേഷനുകള്‍ ഉപരോധിച്ചു. ഇത്തരത്തില്‍ ആദ്യമായിട്ടാണ് ഇന്ധന വില ഉയരുന്നത്. യുക്രെയിന്‍ റഷ്യ പ്രതിസന്ധിയാണ് വില ഉയരാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പെട്രോളിനാണ് 51.7 ശതമാനം വില വര്‍ധിച്ചത്. ഡീസലിന് 42.5 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. 
 
ഇത് സംബന്ധിച്ച് പലയിടങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. വിതരണ കമ്പനികളുടെ സബ്‌സിഡി ഭാരം കുറയ്ക്കുന്നതിനായാണ് വിലയില്‍ വര്‍ദ്ധനവ് ഉണ്ടായതെന്നാണ് വിശദീകരണം നല്‍കുന്നത്. ബംഗ്ലാദേശ് സ്വതന്ത്രം നേടിയതിനു ശേഷം ഇത്തരത്തിലുള്ള വിലവര്‍ധനവ് ഉണ്ടാകുന്നത് ഇത് ആദ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും; ബാണാസുരസാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു