ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു. സൈനികര്‍ കൊല്ലപ്പെട്ടെന്ന് ചൈന സമ്മതിച്ചതിനു പിന്നാലെയാണ് സംഘര്‍ഷത്തിന്റെ വീഡിയോ ചൈനീസ് മാധ്യമമായ ഷെയ്ന്‍ ഷിവേയില്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ചു ചൈനീസ് സൈനികരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. ഇവര്‍ക്ക് മരണാനന്തര ബഹുമതികള്‍ നല്‍കി ചൈന ആദരിക്കുകയും ചെയ്തു.
സംഘര്‍ഷം കഴിഞ്ഞ് എട്ടുമാസങ്ങള്‍ക്കു ശേഷമാണ് റെജിമെന്റല്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ചൈന പുറത്തുപറയുന്നത്. സംഘര്‍ഷത്തില്‍ ചൈന ചീത്തപ്പേര് നേടിയതല്ലാതെ ഒന്നും നേടിയില്ലെന്ന് ലഫ്റ്റനന്റ് ജനറല്‍ ജോഷി പറഞ്ഞിരുന്നു. സംഘര്‍ഷത്തില്‍ എത്രസൈനികര്‍ക്ക് പരിക്കേറ്റെന്ന് ചൈന പറയുന്നില്ല.