പ്രശസ്ത പോപ് സ്റ്റാർ ജോർജ് മൈക്കിൾ അന്തരിച്ചു
പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു
വിഖ്യാത ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു. ക്രിസ്തുമസ് ദിവസമാണ് അദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. 53 വയസായിരുന്നു. മരണ കാരണത്തെക്കുറിച്ച് വ്യക്തമായിട്ടില്ല.
80 കളിലും 90 കളിലും അദ്ദേഹത്തിന്റെ പോപ് ഗാനങ്ങള്‍ ലോകം മുഴുവന്‍ വന്‍ തരംഗമായിരുന്നു. ലാസ്റ്റ് ക്രിസ്മസ്, കെയര്‍ലെസ് വിസ്പര്‍, ക്ലബ് ട്രോപിക്കാന, ഫെയിത്ത്, വേക്ക് മി അപ് ബിഫോര്‍ യു ഗോ ഗോ, ലാസ്റ്റ് ക്രിസ്മസ് തുടങ്ങിയ ആല്‍ബങ്ങള്‍ക്ക് ലോകത്താകമാനം വന്‍ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചു.
വാം എന്ന തന്റെ സംഗീത ബാന്‍ഡിലൂടെയായിരുന്നു ജോര്‍ജ് മൈക്കിള്‍ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചത്.
30 വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ രണ്ട് ഗ്രാമി, മൂന്ന് ബ്രിട്ട് അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.