മാൻ ബൂക്കർ പുരസ്കാരം ജോർജ് സൗണ്ടേഴ്സിന്
ബൂക്കർ സമ്മാനം ജോർജ് സൗണ്ടേഴ്സിന്
ഈ വർഷത്തെ മാൻ ബൂക്കർ സമ്മാനം അമേരിക്കൻ എഴുത്തുകാരനായ ജോർജ് സൗണ്ടേഴ്സിന്. സൗണ്ടേഴ്സിന്റെ ലിങ്കൺ ഇൻ ദ ബാർഡോ എന്ന കൃതിക്കാണ് പുരസ്കാരം. 66,000 യു.എസ് ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. ലണ്ടനിൽ നടന്ന ചടങ്ങിൽ ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്.
1862ൽ യു എസ് പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ വാഷിംഗ്ടൺ സെമിത്തേരിയിൽ തന്റെ മകനെ സന്ദർശിച്ച യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ലിങ്കണിന്റേയും മേരിയുടേയും മകനായ വില്യം ലിങ്കൺ പതിനൊന്നാം വയസിൽ ടൈഫോയിഡ് ബാധിച്ചാണ് മരിച്ചത്. ലിങ്കണിന്റെ ജീവിതവും അമേരിക്കയിലെ സിവിൽ യുദ്ധവുമാണ് പുസ്തകത്തിൽ പ്രമേയമാകുന്നത്.