Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജർമൻ ചാൻസലർ ആംഗേല മെർകൽ നിരീക്ഷണത്തിൽ, യുഎസ് സെനറ്റർക്കും രോഗബാധ

ജർമൻ ചാൻസലർ ആംഗേല മെർകൽ നിരീക്ഷണത്തിൽ, യുഎസ് സെനറ്റർക്കും രോഗബാധ
, തിങ്കള്‍, 23 മാര്‍ച്ച് 2020 (07:48 IST)
ജർമൻ ചാൻസലർ ആംഗേല മെർക്കൽ സ്വയം സമ്പർക്ക വിലക്കിൽ. മെർക്കലിനെ ചികിത്സിച്ച ഡോക്‌ടർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെർക്കൽ സ്വയം സമ്പർക്കവിലക്കിൽ പ്രവേശിച്ചത്.ഔദ്യോഗികപ്രവർത്തനങ്ങളെല്ലാം മെർക്കൽ വീട്ടിൽനിന്ന് നിയന്ത്രിക്കുന്നുണ്ടെന്നും വരുംദിവസങ്ങളിൽ ഇവരെ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ജർമൻ വക്താവ് അറിയിച്ചിട്ടുണ്ട്.ജർമനിയിൽ ഇതുവരെ 24500 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
 
അതേസമയം യു എസ് സെനറ്ററായ റാന്റ് പോളിനും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ യുഎസ് സെനറ്ററാണ് പോൾ.ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും അടുത്തിടെ ഒട്ടേറെ യാത്രകൾ നടത്തിയിരുന്ന പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ പരിശോധനകൾക്ക് വിധേയനാക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: മരണസംഘ്യ 14,600 കടന്നു, ഇറ്റലിയിൽ 24 മണിക്കൂറിനിടെ 651 മരിച്ചത് 651 പേർ