Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജര്‍മ്മനിയില്‍ ചാവേര്‍ സ്ഫോടനം നടത്തിയ സിറിയന്‍ യുവാവ് കൊല്ലപ്പെട്ടു

ജര്‍മ്മനിയില്‍ ചാവേര്‍ സ്ഫോടനം നടത്തിയ സിറിയന്‍ യുവാവ് കൊല്ലപ്പെട്ടു

ജര്‍മ്മനി
ജര്‍മ്മനി , തിങ്കള്‍, 25 ജൂലൈ 2016 (09:27 IST)
ജര്‍മ്മനിയില്‍ ചാവേര്‍ സ്ഫോടനം നടത്തിയ സിറിയന്‍ യുവാവ് മരിച്ചു. സംഭവത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു, ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ജര്‍മന്‍ പട്ടണമായ അന്‍സാബാക്കിലെ ഒരു ബാറിനു സമീപമായിരുന്നു ചാവേര്‍ സ്ഫോടനം നടന്നത്.
 
ബവേറിയ സംസ്ഥാനത്തെ നൂറെംബര്‍ഗിന്  സമീപമുള്ള അന്‍സാബാക്കിലെ യൂഗെന്‍സ് വൈന്‍ ബാറിന് സമീപമായാണ് ഞായറാഴ്ച വൈകുന്നേരം സ്ഫോടനം നടന്നത്. അന്‍സ്‌ബാക്ക് ഓപ്പണ്‍ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന പരിപാടി നടക്കുന്നതിന് തൊട്ടടുത്തായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടര്‍ന്ന് സംഗീതപരിപാടി നടക്കുന്ന വേദിയില്‍ നിന്ന് 2000 പേരെ ഒഴിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും