അതിസുന്ദരികളായ ടീച്ചർമാർ, തങ്ങള്‍ക്ക് എക്‌സ്ട്രാ ക്ലാസ് വേണമെന്ന ആവശ്യവുമായി കുട്ടികൾ !
വിദ്യാർഥികളെ ആകർഷിക്കുന്നതിനായി അതിസുന്ദരികളായ ടീച്ചര്‍മാര്‍ നിയമിച്ച് ഒരു യൂണിവേഴ്‌സിറ്റി.
വിദ്യാർഥികളെ ആകർഷിക്കുന്നതിനായി അതിസുന്ദരികളായ ടീച്ചര്‍മാര്‍ നിയമിച്ച് ഒരു യൂണിവേഴ്‌സിറ്റി. ചൈനയിലെ ചെംങ്ഡുവിലെ സിച്ചുവാൻ നോർമൽ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. അത്തരത്തില്‍ നിയമിച്ച അതിസുന്ദരികളായ 16 അധ്യാപികമാരാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാ വിഷയമായിരിക്കുന്നത്.
ടീച്ചർമാരെ നിയമിക്കുക മാത്രമല്ല അവര്‍ ചെയ്തിരിക്കുന്നത്, അവരുടെ വ്യത്യസ്ത ഭാവത്തിലും വേഷത്തിലുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് യൂണിവേഴ്‌സിറ്റി അധികൃതർ. ടീച്ചർമാരെ നിയമിച്ചത് അവരുടെ കഴിവിനൊപ്പം ലുക്കും നോക്കിയാണെന്ന് യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ വ്യക്തമാക്കി.
ഡാൻസ്, പാട്ട്, നാടകം, ആർട്ടിസ്റ്റിക് ഡിസൈൻ, ഇംഗ്ലിഷ് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ സ്‌പെഷലൈസ് ചെയ്തവരാണ് ഈ അധ്യാപികമാർ. കഴിഞ്ഞ മേയിലാണ് യൂണിവേഴ്‌സിറ്റി ടീച്ചർമാരുടെ ആദ്യസെറ്റ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. അതിനു വന്‍വരവേല്‍പ്പാണ് ലഭിച്ചത്. തുടര്‍ന്നാണ് സെപ്റ്റംബർ അവസാന വാരം കുറെയേറെ ചിത്രങ്ങൾകൂടി യൂണിവേഴ്‌സിറ്റി പുറത്തുവിട്ടത്.