Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കടയിലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെല്ലാം മൂടിയിട്ടിരിക്കുന്നു'; വൈറലായി വീഡിയോ, പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച് ബഹിഷ്‌കരണം

Grocery stores in Middle East remove Indian products video
, തിങ്കള്‍, 6 ജൂണ്‍ 2022 (14:54 IST)
ബിജെപി വക്താക്കളുടെ പ്രവാചകനിന്ദയില്‍ അറബ് രാജ്യങ്ങളില്‍ പ്രതിഷേധം ശക്തം. സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റിന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ അറബ് കടയുടമകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
ഒരു കടയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഭാഗം മുഴുവന്‍ മറച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സൗത്ത് ഏഷ്യന്‍ ജേണലാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലെ ഒരു സൂപ്പര്‍ സ്റ്റോറിലാണ് ഇതെന്നാണ് വിവരം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ വില്‍ക്കുന്നില്ല. അതുകൊണ്ടാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വെച്ചിരിക്കുന്ന ഭാഗം മുഴുവന്‍ കവര്‍ കൊണ്ട് സീല്‍ ചെയ്തിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവധിക്ക് പോയ ഇന്ത്യക്കാരനോട് തിരിച്ചുവരരുത് എന്ന് പറഞ്ഞു'; അറബ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുക്കളെ പറഞ്ഞുവിടുന്നതായി റിപ്പോര്‍ട്ട്