ഒരു മിനുട്ടില്‍ അഞ്ച് ബര്‍ഗര്‍ കഴിച്ചു; യുവാവ് ഗിന്നസ് റെക്കോര്‍ഡിലേക്ക്
ഒരു മിനുട്ടില്‍ അഞ്ച് ബര്‍ഗര്‍ കഴിച്ച യുവാവ് ഗിന്നസ് റെക്കോര്‍ഡില്‍
ഒരു മിനുട്ടില്‍ 107 ഗ്രാമിന്റെ അഞ്ച് ബര്‍ഗറുകളള്‍ തിന്ന് 24 കാരനായ ഫിലിപ്പൈന്‍ യുവാവ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. ഫിലിപ്പൈന്‍സിലെ മെട്രോ മാനിലയില്‍ ഉള്ള പാസേയ് സിറ്റിയിലെ സാര്‍ക്ക് ബെര്‍ഗേഴ്‌സില്‍ വെച്ചാണ് ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിച്ചത്.
മറ്റൊരു മത്സരത്തില്‍ 12 ഇഞ്ച് വലിപ്പമുള്ള പിസ 23.62 സെക്കന്റിനുള്ളില്‍ കഴിച്ച് റെക്കോര്‍ഡ് ഇട്ട ആളാണ് മെഡീന. കെല്‍വിന്‍ സാര്‍ക്മാന്‍ മെഡീനയെയാണ് ഫ്രാന്‍സിസ്‌കോ പരാജയപ്പെടുത്തിയത്.
വളരെ ലളിതമായ വ്യവസ്ഥകളോടെയാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. മത്സരാര്‍ത്ഥകള്‍ ഒരു സമയം ഒരു ബര്‍ഗര്‍മാത്രമെ കഴിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥയുണ്ടായിരുന്നു. ഒരു കൈയ്യില്‍ ബര്‍ഗവും മറു കൈയ്യില്‍ ഒരു ഗ്ലാസ് വെള്ളവും പിടിക്കാന്‍ സാധിക്കും. വീണ്ടും ബര്‍ഗര്‍ കഴിക്കുക വെള്ളം കുടിയ്ക്കുക ഈ രീതിയിലായിരുന്നു മത്സരം നടന്നത്.