Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹെയര്‍ഡൈകള്‍ കാന്‍‌സറിന് കാരണമാകും; മുടികൊഴിച്ചിലിനും തിളക്കം നഷ്‌ടപ്പെടുന്നതിനും വഴിവെക്കുമെന്നും പഠനങ്ങള്‍

എന്‍ഡോക്രേന്‍ ഗ്രന്ഥിയെ ബാധിക്കുന്ന രാസവസ്തുക്കളാണ് ഹെയര്‍ ഡൈയില്‍ അടങ്ങിയിരിക്കുന്നത്

ഹെയര്‍ഡൈകള്‍ കാന്‍‌സറിന് കാരണമാകും; മുടികൊഴിച്ചിലിനും തിളക്കം നഷ്‌ടപ്പെടുന്നതിനും വഴിവെക്കുമെന്നും പഠനങ്ങള്‍
ന്യൂയോര്‍ക്ക് , തിങ്കള്‍, 21 മാര്‍ച്ച് 2016 (21:09 IST)
നിരന്തരം മുടി കറുപ്പിക്കാന്‍ ഹെയര്‍ഡൈകള്‍ ഉപയോഗിക്കുന്നതു കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഡൈയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ തലയോട്ടിയുടെ തൊലിയിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

എന്‍ഡോക്രേന്‍ ഗ്രന്ഥിയെ ബാധിക്കുന്ന രാസവസ്തുക്കളാണ് ഹെയര്‍ ഡൈയില്‍ അടങ്ങിയിരിക്കുന്നത്. ഇത് കാന്‍‌സറിന് കാരണമാകുന്നതിനൊപ്പം ചെവി, കണ്ണ്. മുഖം എന്നിവിടങ്ങളില്‍ അലര്‍ജി ഉണ്ടാക്കുന്നതിനും കാരണമാകും. കൂടാതെ മുടി കൊഴിയുന്നതിനും മുടിയുടെ ആരോഗ്യം നഷ്‌ടപ്പെട്ട് തിളക്കം ഇല്ലാതാകുന്നതിനും കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.

പുരുഷന്‍മാരില്‍ ബ്ലാഡര്‍ കാന്‍സറിനും സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും ഹെയര്‍ ഡൈ ഉപയോഗം കാരണമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. തലയോട്ടിയിലൂടെ ശരീരത്ത് എത്തുന്ന രാസവസ്തുക്കള്‍ ശരീരത്തിന്റെ സൌന്ദര്യം നശിപ്പിക്കാനെ ഉതുകുകയുള്ളൂവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam