Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ ഇറാനിൽ കൊല്ലപ്പെട്ടു, പ്രതികരിക്കാതെ ഇസ്രായേൽ

Ismail Haniye

അഭിറാം മനോഹർ

, ബുധന്‍, 31 ജൂലൈ 2024 (11:39 IST)
Ismail Haniye
ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ(61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്‌റാനില്‍ ഹനിയെ താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. 2017 മുതല്‍ ഹമാസിന്റെ തലവനാണ് ഇസ്മയില്‍ ഹനിയെ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്‌റാനിലെത്തിയത്.
 
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരും തന്നെ ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹനിയെയെ വധിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഇസ്രായേല്‍ പ്രതികരണം നടത്തിയിട്ടില്ല. ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 39,360 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഒരുലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിയുതിര്‍ത്തത് വനിത ഡോക്ടര്‍; വീട്ടിലെത്തിയത് തലയും മുഖവും മറച്ച്