Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരത്തുന്നത് കള്ളക്കണക്ക്, ഗാസയിലെ മരണക്കണക്ക് ഊതിപ്പെരുപ്പിച്ചതെന്ന് ഇസ്രായേൽ

israel

അഭിറാം മനോഹർ

, തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (19:14 IST)
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനികനീക്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മരണക്കണക്കുകള്‍ ഊതിവീര്‍പ്പിച്ചതാണെന്ന് ഇസ്രായേല്‍. ഹമാസ് പുറത്തുവിടുന്ന മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍ അതിശയോക്തി നിറഞ്ഞതാണെന്നും ഇത്തരത്തില്‍ പട്ടികയിലുള്ള പലപേരുകളും പല തവണ ആവര്‍ത്തിക്കുന്നുണ്ടെന്നും ഇസ്രായേല്‍ വിദേശകാര്യ ഡയറക്ടര്‍ ജനറലീഡന്‍ ബാര്‍ ടാല്‍ പറഞ്ഞു.
 
മരണസംഖ്യ പെരുപ്പിച്ച് കാണിക്കാനായാണ് ഹമാസ് ഇങ്ങനെ ചെയ്യുന്നതെന്നും അവരുടെ പട്ടികയില്‍ ഒരേ വ്യക്തികള്‍ തന്നെ അഞ്ച് തവണ മരിക്കുന്നുണ്ടെന്നും ഗാസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം മറ്റ് രാജ്യങ്ങളില്‍ കൊല്ലപ്പെടുന്ന തീവ്രവാദി- സിവിലിയന്‍ അനുപാതത്തേക്കാള്‍ കുറവാണെന്നും വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ അവകാശപ്പെട്ടു. 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് 64,368 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും 1,62,776 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഗാസയിലെ ആരോഗ്യ അതോറിറ്റിയുടെ കണക്കുകള്‍. ഗാസ മേഖലയിലെ ഇസ്രായേല്‍ ഉപരോധം മൂലം ആയിരക്കണക്കിന് പലസ്തീനികള്‍ പട്ടിണിമരണം അനുഭവിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയ്ക്ക് മുന്നിൽ പുതിയ വാതിലുകൾ, യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്