മനുഷ്യര്‍ക്ക് മാതൃകയാക്കാവുന്ന സഹജീവി സ്‌നേഹം; കൂട്ടുകാരന്റെ കുഴിമാടത്തില്‍ മണ്ണിട്ട് ഒരു നായ - വീഡിയോ
കൂട്ടുകാരന്റെ കുഴിമാടത്തില്‍ മണ്ണിട്ട് നായ; വൈറലായി വീഡിയോ
മനുഷ്യരെ നാണിപ്പിക്കുന്ന തരത്തില്‍ സൈബര്‍ ലോകത്ത് വൈറലായി ഒരു വീഡിയോ. തന്റെ കൂട്ടുകാരന്റെ ശവശരീരം മണ്ണിട്ട് മൂടുന്ന ഒരു പാവം നായയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ചെറിയ കുഴിയില്‍ കിടക്കുന്ന ഒരു നായയുടെ മൃതദേഹത്തില്‍ മണ്ണിടുന്ന മറ്റൊരു നായയെയാണ് ദൃശ്യത്തില്‍ കാണാന്‍ കഴിയുന്നത്. ചത്ത നായയെ സംസ്‌കരിക്കാന്‍ തയാറാക്കിയ കുഴിയിലേക്കാണ് അത് മണ്ണുതട്ടിയിടുന്നത്.