ലിഫ്‌റ്റിനുള്ളില്‍ വെച്ച് പീഡനശ്രമം; ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി പ്രതിയെ മോചിപ്പിച്ചു

വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (14:10 IST)
ലിഫ്‌റ്റിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച പ്രതിയെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലില്‍ നിന്നും മോചിപ്പിച്ചു. ദക്ഷിണ ചൈനയിലെ നാന്നിങ്ങിലാണ് സംഭവം.

പ്രതിയായ 63കാരന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആണെന്നും ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജയില്‍ അധികൃതരുടെ നടപടി. 15 ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് പ്രതി പുറത്തുവന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി പ്രതി സംസാരിച്ചെന്നും തുടര്‍ന്ന് കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായെന്നും തുടര്‍ന്നാണ് ഇയാളെ ജയിലില്‍ നിന്നും മോചിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

ലിഫ്റ്റിനുള്ളില്‍ വെച്ച് മകളെ കയറിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതിക്കെതിരെ നല്‍കിയ പരാതി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എട്ട് ദിവസം കൊണ്ട് മലയാളി കുടിച്ച് തീർത്തത് 487 കോടിയുടെ മദ്യം !