Webdunia - Bharat's app for daily news and videos

Install App

അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഏറ്റവും യോഗ്യതയുള്ളത് ഹിലാരിക്ക്; പ്രചാരണത്തിന് ഇറങ്ങും - ഒബാമ

ഒബാമയുടെ പിന്തുണ തനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹിലാരി

Webdunia
വെള്ളി, 10 ജൂണ്‍ 2016 (09:17 IST)
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹിലരി ക്ലിന്റനെ പിന്തുണച്ച് പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ ഏറ്റവും യോഗ്യതയുള്ള വ്യക്തിയാണ് ഹിലരി ക്ലിന്റണ്‍. പ്രസിഡന്റ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ ഹിലരി ക്ലിന്റണിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും ഒബാമ വ്യക്തമാക്കി.

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഹിലാരി ക്ലിന്റണിന്റെ എതിരാളിയായ ബെര്‍ണി സാന്റേഴ്‌സുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബരാക് ഒബാമ നിലപാട് വ്യക്തമാക്കിയത്.

ഒബാമയുടെ പിന്തുണ തനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹിലാരി പറഞ്ഞു. അതേസമയം, ഒബാമ ഹിലാരിക്ക് പിന്തുണ നല്‍കിയതിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ള ഡൊണാള്‍ഡ് ട്രംമ്പ് രംഗത്തെത്തി. ഒബാം അടുത്ത നാലുവര്‍ഷം കൂടി പ്രസിഡന്റാകാന്‍ നീക്കം നടത്തുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

അടുത്തിടെ കാലിഫോര്‍ണിയ, ന്യൂ ജഴ്‌സി, ന്യൂ മെക്‌സിക്കോ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രൈമറികളില്‍ വിജയിച്ചതോടെ ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ്. 2755 ഡെമോക്രാറ്റിക് പ്രതിനിധികളുടെ പിന്തുണയാണ് ഇതിനോടകം അവര്‍ നേടിയത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments